തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് ഇതുവരെ നായ്ക്കളുടെ ആക്രമണമേറ്റത് ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം പേർക്ക്. ഒമ്പതുപേർ പേവിഷബാധ മൂലം മരിച്ചു. പേവിഷബാധയേറ്റ് നാൽക്കാലികൾ ചാകുന്നതും വർദ്ധിച്ചു. ജൂൺ - ജൂലൈ മാസങ്ങളിൽ മാത്രം ഇതുവരേയും 23,760 പേർക്കാണ് പട്ടികടിയേറ്റത്. ഈ മാസം മാത്രം മൂന്ന് മരണവും സംഭവിച്ചുവെന്ന് റിപ്പോർട്ടർ അന്വേഷണത്തിൽ വ്യക്തമായി.
ഈ ജനുവരിയിൽ 22,922 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഫെബ്രുവരിയിൽ 25,359, മാർച്ചിൽ 31,097, ഏപ്രിലിൽ 29,183, മെയ് മാസം 28,576 എന്നിങ്ങനെ പോകുന്നു നായ്ക്കളുടെ ആക്രമണമേറ്റവരുടെ കണക്കുകൾ. ഈ വർഷം പൂച്ചകളുടെ കടിയേറ്റത് 2,34,625 പേർക്കാണ്.ഈ വർഷം പേവിഷ പ്രതിരോധ വാക്സീന്റേയും സിറത്തിന്റേയും ഉപയോഗം കൂടിയത് 100 ശതമാനത്തിലധികം ആണ്.
കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തിന് താഴെ വയലുകൾ വാങ്ങിയെങ്കിൽ ഈ വർഷം വാങ്ങാൻ ഓർഡർ നൽകിയത് മൂന്ന് ലക്ഷം വയൽ മരുന്നാണ്.
0 Comments