കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം റൺവേയുടെ സുരക്ഷാ മേഖലയായ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുത്തു കൈമാറാൻ ഒന്നര മാസംകൂടി സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ.
സെപ്റ്റംബർ 15നു മുൻപു നടപടി പൂർത്തിയാക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കത്തയച്ചു. ഭൂമി ഏറ്റെടുത്തു കൈമാറുന്നതിൽ സംസ്ഥാനത്തിനു തടസ്സങ്ങളൊന്നുമില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിനകം സ്ഥലം ഏറ്റെടുത്തു നൽകിയില്ലെങ്കിൽ റൺവേയുടെ നീളം കുറച്ച്, റെസയുടെ നീളം കൂട്ടുമെന്ന് ജൂൺ അവസാനത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്കയച്ച കത്തിൽ അറിയിച്ചിരുന്നു.
0 Comments