Flash News

6/recent/ticker-posts

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതിയായ കാസർഗോഡ് സ്വദേശി പിടിയിൽ

Views


കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർകോട് സ്വദേശിയായ മുഹമ്മദ് ഷമീർ ആണ് അറസ്റ്റിലായത്. ഇയാൾ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. കൽപ്പറ്റ-പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി എന്ന സ്ഥലത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.

താമരശ്ശേരി സ്വദേശിയായ ഷാഫിയെയാണ് ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഏപ്രിലിൽ തട്ടിക്കൊണ്ടുപോയത്. 10 ദിവസത്തിന് ശേഷമാണ് ഷാഫിയെ കണ്ടെത്താനായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് അറിയുന്നത്.



Post a Comment

0 Comments