കുറ്റ്യാടി : മലബാറിന്റെ പുരോഗതിയുടെ അഭിവാജ്യ ഘടകങ്ങളായ കരിപ്പൂർ, കണ്ണൂർ രാജ്യാന്തര വിമാനത്താവളങ്ങളുടെ വളർച്ച മുരടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും കരിപ്പൂരിലെ റൺവേ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് സിറാജുൽ ഹുദ ലീഗ് ഓഫ് എമിനൻസ് ഗ്ലോബൽ മീറ്റ് പ്രമേയം ആവശ്യപ്പെട്ടു. സംഗമം സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഇബ്റാഹീം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു. മുത്വലിബ് സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി.
ഡോ. അബ്ദുസ്സമദ് (ഖത്വർ), ലത്വീഫ് ഹാജി മാക്കൂൽ (യു എ ഇ), സയ്യിദ് വഹാബ് തങ്ങൾ (ഒമാൻ), എം സി കരീം ഹാജി (ബഹ്റൈൻ), ഹോഫർ ഹാജി (മലേഷ്യ), കെ കെ കട്ടിപ്പാറ (യു എ ഇ), മുജീബുർറഹ്മാൻ (സഊദി), കരീം ഹാജി മേമുണ്ട (ഖത്വർ), ടി ടി ഉസ്താദ്, റാശിദ് സഖാഫി, മുഹമ്മദ് അസ്ഹരി സംസാരിച്ചു.
0 Comments