Flash News

6/recent/ticker-posts

കരിപ്പൂരില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷംരൂപ അധികം നല്‍കും

Views
കരിപ്പൂര്‍: വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനേത്തുടർന്ന് വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കൂട്ടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ അധികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

റെസ റൺവേ എന്‍ഡ് സേഫ്റ്റി ഏരിയ) വിപുലീകരണത്തിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ 64 വീടുകളും ഒരു അങ്കണവാടി കെട്ടിടവുമാണ് ഇല്ലാതാകുക. വീടുകള്‍ക്ക് പൊതുമരാമത്ത് നിശ്ചയിച്ച തുകയ്ക്കു പുറമേ 4,60,000 രൂപകൂടി അധികം നല്‍കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന്‌ ഉടമകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് തുക പത്ത് ലക്ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.

നിലവില്‍ വീടിന് സ്‌ക്വയര്‍ഫീറ്റിന് 3,000 രൂപയും സ്ഥലത്തിന് സെന്റിന് രണ്ടര ലക്ഷം രൂപയോളവുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ തുകയ്‌ക്കൊപ്പമാണ് പത്ത് ലക്ഷം രൂപ അധികമായി അനുവദിച്ചിരിക്കുന്നത്.



Post a Comment

0 Comments