Flash News

6/recent/ticker-posts

ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങി, പഴുപ്പ് ബാധിച്ച 14കാരന്‍ മറ്റൊരാശുപത്രിയില്‍ ചികിത്സയില്‍; പരാതി

Views

 
തൃശ്ശൂര്‍: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ മാസം 12-ാം തീയതിയാണ് വയറുവേദനയെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ 14കാരന്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ അപ്പെന്‍ഡിസൈറ്റിസ് ആണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ കുട്ടിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കുഴപ്പമില്ലെന്ന മട്ടില്‍ മടക്കി വിട്ടതായി പരാതിയില്‍ പറയുന്നു. വേദന കലശലായതിനെ തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടിയെത്തി. വീണ്ടും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടായതായാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ 14കാരനെ പരിശോധിച്ചപ്പോഴാണ് വയറിനകത്ത് സര്‍ജിക്കല്‍ ക്ലിപ്പ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ തന്നെ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. നിലവില്‍ കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കുട്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ തുടരുന്നതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ രോഗിയായ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 



Post a Comment

0 Comments