Flash News

6/recent/ticker-posts

സ്കൂള്‍ കുട്ടികളില്‍ 20.73 ശതമാനം മലപ്പുറത്ത്; ആകെയുള്ളത് 7,76,683 വിദ്യാര്‍ഥികൾ; കുറവ് പത്തനംതിട്ടയില്‍..!

Views

സംസ്ഥാനത്തെ ആകെ സ്കൂള്‍ കുട്ടികളില്‍ 20.73 ശതമാനവും മലപ്പുറം ജില്ലയില്‍. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ളത് 7,76,683 വിദ്യാര്‍ഥികളാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ള ജില്ലയും മലപ്പുറമാണ്. 82,932 കുട്ടികളുള്ള പത്തനംതിട്ട (2.21ശതമാനം) ജില്ലയാണ് എണ്ണത്തില്‍ കുറവ്.

ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവാണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 56 ശതമാനം (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44 ശതമാനം (16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.

♦️ കുട്ടികളുടെ എണ്ണം സ്കൂള്‍ അടിസ്ഥാനത്തില്‍;
➖➖➖➖➖➖➖➖
➖സര്‍ക്കാര്‍ 1223554 
➖എയ്ഡഡ് 2181170 
➖അണ്‍ എയ്ഡഡ് 341923 
➖ആകെ 3746647 

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണം, ആകെ കുട്ടികള്‍ ജില്ല തിരിച്ച്‌;
➖➖➖➖➖➖➖➖
➖ തിരുവനന്തപുരം 141955, 112756, 35948, 290659 
➖കൊല്ലം 98595, 124392, 17294, 240281 
➖പത്തനംതിട്ട 22357, 53640, 6935, 82932 
➖ആലപ്പുഴ 59277, 104930, 6394, 170601 
➖കോട്ടയം 24299, 115060, 11588, 150947 
➖ഇടുക്കി 31748, 60665, 7203, 99616 
➖എറണാകുളം 53695, 174322, 32764, 260781 
➖തൃശൂര്‍ 67312, 214167, 33420, 314899 
➖പാലക്കാട് 120526, 195110, 36259, 351895
➖ മലപ്പുറം 257371, 434451, 84861, 776683
➖കോഴിക്കോട് 114015, 252734, 23229, 389978 
➖വയനാട് 55442, 48682, 6243, 110367 
➖കണ്ണൂര്‍ 79138, 217233, 16902, 313273 
➖കാസര്‍കോട് 97824, 73028, 22883, 193735



Post a Comment

0 Comments