മലപ്പുറം: മദ്രസാ പാഠപുസ്തകത്തിലെ സുരക്ഷാ പാഠങ്ങൾ – അഭിനന്ദനവുമായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ. റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളിലേക്ക് നല്‍കുന്ന മദ്‌റസാ പാഠപുസ്തകത്തിന് അഭിനന്ദനവുമായി മോട്ടോർ വാഹന വകുപ്പ്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ദുറൂസുല്‍ ഇസ്ലാം എന്ന പാഠപുസ്തകത്തിലൂടെയാണ് ട്രാഫിക് ബോധവല്‍ക്കരണം കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത്.
റോഡുകളിലെ കുരുതികള്‍ക്ക് അറുതി വരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ‘തവക്കൽതു അലല്ലാഹ് എന്ന അധ്യായത്തില്‍ ഗള്‍ഫില്‍ നിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് വാഹനത്തില്‍ പോകുന്നത് ഒരു ചര്‍ച്ചയിലൂടെ തീര്‍ത്തും മനഃശാസ്ത്രപരമായാണ് ഗതാഗതനിയമം അവബോധം ഇളം മനസുകളിലേക്ക്പകരുന്നത്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള 10,000ലേറെ മദ്രസകൾ, ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാര്‍ത്തികള്‍ക്കാണ് റോഡ് സുരക്ഷാ സന്ദേശമെത്തിക്കുന്നത്.
കുട്ടികള്‍ ഈ ആശയം അരക്കിട്ടുറപ്പിക്കുന്നതിന് പാഠം കഴിഞ്ഞ് ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് പുറമെ ട്രാഫിക് നിയമങ്ങള്‍ കണ്ടെത്താന്‍ കുട്ടികളെ നിര്‍ദേ ശിക്കുന്നുമുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നതിന് പുറമെ വാഹനങ്ങളിലും റോഡിലും പാലിക്കേണ്ട നിയമങ്ങളെല്ലാം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന ബോധ്യമാണ് വരും തലമുറക്ക് പകര്‍ന്നു നല്‍കുന്നത്. മദ്രസ പാഠ്യ പദ്ധതിയിൽ റോഡ് സുരക്ഷയ്ക്കായി പാഠ ഭാഗങ്ങൾ ഉൾപ്പെടുത്താൻ തയ്യാറായ സുന്നി വിദ്യാഭാസ ബോർഡിനെ മോട്ടോർ വാഹന വകുപ്പ് അഭിനന്ദിച്ചു. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, എൻഫോഴ്സ്മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം കെ പ്രമോദ് ശങ്കർ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷബീർ പാക്കാടൻ എന്നിവർ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും , സുന്നി വിദ്യാഭ്യാസ ബോർസ് വൈസ് പ്രസിഡന്റും, മഅദീൻ അക്കാദമി ചെയർമാനുമായ ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളെ അഭിനന്ദനം അറിയിച്ചു. തുടർന്നും റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. റോഡപകടങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക എന്നത് സാമൂഹിക ബാധ്യതയാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോഡ് നിയമങ്ങള്‍ പകര്‍ന്ന് നല്‍കല്‍ വളരെ അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. റമളാന്‍ 27-ാം രാവില്‍ ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലും മറ്റു വേദികളിലും വര്‍ഷങ്ങളായി റോഡ് സുരക്ഷയുടെ പ്രാധാന്യം പറയാറുണ്ടെന്നും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ആത്മഹത്യയുടെ ഗണത്തിലാണ് ഉള്‍പ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡപകടങ്ങള്‍ ഒഴിവാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നിതാന്ത ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ കൊടുക്കുകയും റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുകയുമാണ് നാം ചെയ്യേണ്ടത്. ഇതിനായി മഹല്ല് അടിസ്ഥാനത്തില്‍ പ്രത്യേക ബോധവല്‍ക്കരണവും നിയമപഠന ക്ലാസുകളും സംഘടിപ്പിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.
0 Comments