ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പി.എസ്.ജി വിട്ട് സൗദിയിലേക്ക് ചേക്കേറുന്നു. സൗദി ക്ലബ് അൽ ഹിലാലുമായി താരം ധാരണയിലെത്തിയതായി റിപ്പോർട്ട്. 160 ദശലക്ഷം യൂറോക്കാണ് അൽ ഹിലാൽ 31 കാരനെ സൗദിയിലേക്കെത്തിക്കുന്നത്. ഇന്ന് തന്നെ വൈദ്യപരിശോധന പൂർത്തിയാക്കി ക്ലബ്ബുമായി കരാർ ഒപ്പിട്ടേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രണ്ട് വർഷത്തേക്കാണ് അൽ ഹിലാലുമായി താരം കരാറിലെത്തിയതെന്നാണ് സൂചന.
0 Comments