Flash News

6/recent/ticker-posts

സഹദേവന്റെ തോളിലുറങ്ങുന്ന ആദിൽ മുസ്ല്യാർ :വർഷങ്ങൾ പഴക്കം ചെന്ന കഥ സഹദേവന് ഓണം ബമ്പറായി

Views

ഒടുവിൽ സഹദേവന്റെ ചുമലിൽ തല ചായ്ച്ച് ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങിയ ആ മുസ്ലിയാർ വിളിച്ചു; എനിക്കിതിലും വലിയ ഓണാശംസ കിട്ടാനില്ലെന്ന് സഹദേവൻ... 
ഇതാണ് റിയൽ കേരള സ്റ്റോറി.
തന്റെ ചുമലിൽ തല ചായ്ച്ച് ഗാഢമായി ഉറങ്ങിക്കൊണ്ട് യാത്ര ചെയ്തിരുന്ന മുസ്ലിയാരെ അന്വേഷിച്ചുള്ള സഹദേവന്റെ ഫേസ് ബുക്ക് പോസ്റ്റ് ഒടുവിൽ ഫലം കണ്ടു.

വർഷങ്ങൾക്ക് മുമ്പ് ഒരു ബസ് യാത്രക്കിടെ തന്റെ സമീപത്തിരുന്ന് തന്റെ ചുമലിലേക്ക് തല ചായ്ച്ച് ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ ഉറങ്ങിയ മുസ്ലിയാരെ കണ്ടെത്താൻ സഹദേവൻ ഇട്ട ഒരു പോസ്റ്റ് വൈറലായി മാറുകയായിരുന്നു.

സഹദേവൻ മുസ്ലിയാരെ കണ്ടെത്താനായി മൊബൈൽ നമ്പർ സഹിതം ഇട്ട പോസ്റ്റ് താഴെ ഇങ്ങനെ വായിക്കാം.

”പ്രിയ സുഹൃത്തേ,നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. വർഷങ്ങൾക്കു മുമ്പ് തലശ്ശേരി മുതൽ ഉരുവച്ചാൽ വരെ എന്റെ ചുമലിൽ ഒരു കുഞ്ഞിനെ പോലെ കിടന്നുറങ്ങിയ ഈ ചിത്രം കാണുമ്പോൾ എന്റെ ഉള്ളിൽ വാത്സല്യം ഉണരുകയാണ് . ഓണാശംസകൾ!
വിരോധമില്ലെങ്കിൽ ഒന്ന് വിളിക്കുക.സ്നേഹം, നന്മ, സമൃദ്ധി.”

സഹദേവന്റെ പോസ്റ്റ് കുറിക്ക് കൊണ്ടു. ആയിരങ്ങൾ അത് ഷെയർ ചെയ്തു. അവസാനം പോസ്റ്റ് അതേ മുസ്ലിയാരും കണ്ടു. ആദിൽ എന്നായിരുന്നു അന്ന് സഹദേവന്റെ ചുമലിൽ കിടന്നുറങ്ങിയ മുസ്ലിയാരുടെ പേര്. ആദിൽ മുസ്ല്യാർ തന്നെ വിളിച്ച കാര്യം സഹദേവൻ കമന്റായി ഇങ്ങനെ എഴുതി.

"ആദിൽ വിളിച്ചു. ഓണത്തിന് ഇത്ര നല്ല ആശംസ വേറെ കിട്ടാനില്ല. ആദിലിനും കുടുംബത്തിനും ഫേസ് ബുക്ക് പോസ്റ്റ് കണ്ട, പ്രതികരിച്ച എല്ലാവർക്കും ഓണാശംസകൾ...
 ഹൃദയം നിറഞ്ഞ ഓണമായി മാറി. സൗഹൃദത്തിന്റെ ചെറിയ പ്രവൃത്തി എത്രവലിയ സന്തോഷമാണ് നൽകുന്നത്.”

വർഷങ്ങൾ പിന്നിട്ടിട്ടും അന്ന് തന്റെ ചുമലിൽ ഉറങ്ങിയ ആ കുട്ടിയെ കണ്ടെത്താനുള്ള സഹദേവന്റെ വലിയ മനസ്സിനെയും കേരളത്തിന്റെ നന്മയെയും ആളുകൾ പുകഴ്ത്തുകയാണ്.

മതേതര ഇന്ത്യ എന്ന മഹാ രാജ്യത്ത് മതത്തിന്റെ പേരിൽ കഠാരയെടുക്കുന്നവർ എവിടെ..? മുസ്ലിമായതിന്റെ പേരിൽ അല്ലെങ്കിൽ ക്രിസ്ത്യനായതിന്റെ പേരിൽ ജീവനോടെ ചുട്ട് കൊന്നവർ കണ്ട് പഠിക്കട്ടെ...
മുസ്ലിം വിദ്യാർത്ഥിയായ കുരുന്നു ബാലനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച ടീച്ചർ ജീവിച്ചിരിക്കുന്ന ഇന്ത്യയിലാണ് മുസ്ലിമായ മതപണ്ഡിതൻ കൂടിയായ യുവാവിന് പട്ടുമെത്തയിലെ പോലെ തന്റെ ചുമലിൽ സുഖനിദ്ര സമ്മാനിച്ച ഹിന്ദുവായ സഹദേവനും താമസിക്കുന്നത്.
കേരളത്തിന്റെ യതാർത്ഥ കഥയറിയാത്ത ചില ഇസ്ലാംമത വിരോധികൾ കേരളത്തിന്റെ യതാർത്ഥ കഥയെന്നും പറഞ്ഞ് എഴുതിക്കൂട്ടിയ സിനിമയിൽ ഇത്തരം കഥകളെല്ലാം മൂടപ്പെട്ടു...
സുദീപ്തോ സെന്നിന്റെ രചനയിലും സംവിധാനത്തിലും വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ദി റിയൽ കേരള സ്‌റ്റോറി മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Post a Comment

0 Comments