Flash News

6/recent/ticker-posts

ഫുജൈറയിൽ നിന്നും കേരളത്തിലേക്ക് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് പറക്കാം

Views

ഫുജൈറ: പ്രവാസികളുടെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളുമായി ഫുജൈറ രാജ്യാന്തര വിമാനത്താവളം. ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും വിമാന സർവീസുകൾ തുടങ്ങാൻ ഫുജൈറ രാജ്യാന്തര വിമാനത്താവളം എയൽലൈനുകളെ സ്വാഗതം ചെയ്യുന്നു.

താൽപര്യമുള്ള ആർക്കും
വിമാനത്താവളവുമായി ബന്ധപ്പെടാം. കമ്പനികൾക്കു പുറമെ സർക്കാരുകളുമായും കൈകോർക്കും. റഗുലർ സർവീസിനു പുറമെ ചാർട്ടേഡ് സർവീസിനും വിമാനത്താവളം ലഭ്യമാക്കും. പ്രവാസികളുടെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാനുള്ള ബദൽ മാർഗങ്ങളിൽ ഒന്നാണ് പുതിയ വാഗ്ദാനം. യുഎഇയിലെ ഏത് എമിറേറ്റിലേക്കും എത്തിപ്പെടാനുള്ള വാഹന സൗകര്യം അടക്കം ഉറപ്പാക്കിയ ശേഷമാണ് വിമാന സർവീസുകൾ തുടങ്ങാൻ കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്.


ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്കും തിരിച്ചും കുറഞ്ഞ ചെലവിൽ വിമാന സർവീസ് യാഥാർഥ്യമാക്കാനുള്ള ഉദ്യമത്തിൽ കേരളവുമായി കൈകോർക്കാൻ ഒരുക്കമാണെന്നു ഫുജൈറ രാജ്യാന്തര വിമാനത്താവളം ജനറൽ മാനേജർ പറഞ്ഞു.

ഫുജൈറ വിമാനത്താവളം വഴി കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസിനുള്ള അവസരം ഉപയോഗപ്പെടുത്തുന്നത് ഇപ്പോൾ ഒമാന്റെ ഉടമസ്ഥതയിലുള്ള സലാം എയർ മാത്രമാണ്. രണ്ടാഴ്ച മുൻകൂട്ടി ബുക്ക് ചെയ്താൽ 450 ദിർഹത്തിന് (ഏകദേശം 10000 രൂപ) തിരുവനന്തപുരത്തേക്കു പോകാൻ കഴിയും. ഇന്ത്യൻ നഗരങ്ങളായ ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്കും സലാം എയർ സർവീസ് നടത്തുന്നുണ്ട്.

മസ്കത്തിൽ ഒരു മണിക്കൂർ ലെയ് ഓവർ കഴിഞ്ഞാണ് വിമാനം തിരുവനന്തപുരത്തേക്ക് പോകുന്നത്. യാത്രാ സമയം 6 മണിക്കൂർ. മുൻകൂട്ടി ബുക്ക് ചെയ്താൽ ഇതേ നിരക്കിൽ തിരികെ യുഎഇയിലും എത്താം. മസ്കത്ത് വഴി പോകുന്ന വിമാന സർവീസിനു ഫുജൈറയിൽ നിന്നു തന്നെ 100 ശതമാനം യാത്രക്കാരുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലേക്കു വിമാന സർവീസ് നടത്തിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകും.



Post a Comment

0 Comments