Flash News

6/recent/ticker-posts

ഇന്ന് അത്തം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

Views ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. ഇന്ന് മുതല്‍ 10 ദിവസം കേരളത്തിന്റെ ഓരോ കോണിലും വൈവിധ്യമാര്‍ന്ന പൂക്കളങ്ങളാല്‍ സമ്പന്നമാകും. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.

രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്ര പതിനായിരങ്ങള്‍ക്ക് കാഴ്ച്ചയേകും. രാജഭരണകാലത്ത് കൊച്ചി രാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തം ഘോഷയാത്ര. വൈകീട്ട് 5.30ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.

ഓണാഘോഷത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണോത്സവത്തിന് അത്തംദിനമായ ഇന്ന് കൊടിയേറും. രാത്രി 8 മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. അത്തംമുതല്‍ 10 ദിവസങ്ങളിലാണ് ഓണോത്സവം. തിരുവോണ ദിനത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണസദ്യയും നടക്കും.



Post a Comment

0 Comments