Flash News

6/recent/ticker-posts

ഒരു കോടി തരാം: സുജിതയുടെ കൊലപാതകത്തിൽ താൻ പറ്റിക്കപ്പെട്ടെന്ന് കൂട്ടു പ്രതി

Views
കരുവാരക്കുണ്ട് : തുവ്വൂര്‍ സുജിതയുടെ കൊലപാതകത്തില്‍ താന്‍ പറ്റിക്കപ്പെട്ടെന്ന് കൂട്ടു പ്രതിയായ മുഹമ്മദ് ഷിഹാന്‍. ഒരു കോടി രൂപ ലഭിക്കുമെന്ന് പറഞ്ഞ് ഫലിപ്പിച്ചാണ് വിഷ്ണു കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ കൊലപാതകത്തിന് ശേഷം പണം കിട്ടിയതുമില്ല, കേസില്‍ കുടുങ്ങുകയും ചെയ്‌തെന്നും മുഹമ്മദ് ഷിഹാന്‍ പറഞ്ഞു.

പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിന്റെ വാക്ക് കേട്ട് സുജിതയെ കൊലപ്പെടുത്തിയത് പാഴ്വേലയെന്ന് ഷിഹാന്‍ പൊലീസിനോട് പറഞ്ഞു. 

ഈമാസം 11 മുതല്‍ കാണാതായ സുജിതയുടെ മൃതദേഹം വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. പഞ്ചായത്തിന്റെ പരിസരത്ത് വെച്ച് സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയം തോന്നിയതോടെയാണ് സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. മെറ്റലും മറ്റും കൂട്ടിയിട്ടിരുന്നിടത്ത് മണ്ണ് ഇളകികിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ അടക്കം സഹായത്തോടെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്.

സുജിതയുടെ ശരീരത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം അന്ന് തന്നെ വില്‍പ്പന നടത്തിയിരുന്നു. ഈ തുക പ്രതികള്‍ വീതിച്ചെടുത്തെന്നാണ് പൊലീസിന്റെ നിഗമനം. അപഹരിച്ച സ്വര്‍ണം വിഷ്ണുവാണ് വിറ്റത്.



Post a Comment

0 Comments