Flash News

6/recent/ticker-posts

പ്രസംഗിച്ചാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കണം,കോണ്‍ഗ്രസ് വിചാരിച്ചാല്‍ രാജ്യത്തെ രക്ഷിക്കാനാകും’; ഏക സിവില്‍ കോഡിനെതിരായ ജനസദസ്സില്‍ ജിഫ്രി തങ്ങൾ

Views

കോണ്‍ഗ്രസ് വിചാരിച്ചാല്‍ രാജ്യത്തെ രക്ഷിക്കാനാകുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രസംഗിച്ചാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.ഏക സിവില്‍ കോഡിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനസദസ്സ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗങ്ങളേയും ഒരുമിച്ചുകൊണ്ടുപോകാൻ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ധൈര്യം പകരാൻ കോണ്‍ഗ്രസിനാകണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസംഗിച്ചാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിചേര്‍ത്തു. രാജ്യത്തെ രക്ഷിക്കാൻ കോണ്‍ഗ്രസിന് മാത്രമെ സാധിക്കുകയുള്ളുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.




Post a Comment

0 Comments