Flash News

6/recent/ticker-posts

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം’ ; ചിത്രരചനാ മത്സരത്തില്‍ ഫാത്തിമ ജന്നക്ക് ഒന്നാം സ്ഥാനം

Views

തിരൂരങ്ങാടി: 'ഇന്ത്യൻ സ്വാതന്ത്ര്യ സമരം' എന്ന വിഷയത്തിൽ തിരൂരങ്ങാടി യംഗ്മെൻസ് ലൈബ്രറി നടത്തിയ ചിത്രരചനാ മത്സരത്തിൽ കവറൊടി മുഹമ്മദ് മാസ്റ്റർ പുരസ്കാരം ഫാത്തിമ ജന്നക്ക്. ഇന്ന് നടന്ന മലബാർ സമരം 102-ാം വാർഷിക പരിപാടിയിൽ വെച്ച് നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അവാർഡ് നൽകി.

ചിത്രകലയിൽ നേരത്തെ കേരള ലളിതകലാ അക്കാദമി അവാർഡ്, കോഴിക്കോട് യൂനിവേഴ്സൽ ആർട്സ്, മലർവാടി സ്റ്റേറ്റ് ലവൽ അവാർഡ്, ലയൺസ് ക്ലബ്ബ്, കവറൊടി മുഹമ്മദ് മാസ്റ്റർ സ്മാരക പുരസ്കാരം, മലപ്പുറം സെൻട്രൽ സഹോദയ സി.ബി.എസ്.സി പുരസ്കാരം തുടങ്ങിയവലഭിച്ച ജന്ന തിരൂരങ്ങാടി സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ബഷീർ കാടേരിയുടെ മകളാണ്. അബ്ദുറഹിമാൻ നഗർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ്


Post a Comment

0 Comments