Flash News

6/recent/ticker-posts

മലപ്പുറത്ത് വിവാഹത്തലേന്ന് വരന്റെ വീട്ടിൽ മുൻ കാമുകിയുടെ ആക്രമണം, മാതാപിതാക്കളടക്കമുള്ളവർക്ക് പരിക്ക്; പിന്നെ നടന്നത്‌

Views


ചങ്ങരംകുളം: ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടിൽ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ അക്രമം. വരനും മാതാപിതാക്കളുമുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. 20ഓളം പേർക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുൻ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം ഇയാളുടെ വീട്ടിലെത്തിയത്. വരൻ തട്ടാൻപടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും സംഘം ആരോപിച്ചു.

വർഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തി. സംഭവത്തിൽ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി.




Post a Comment

0 Comments