Flash News

6/recent/ticker-posts

മാസപ്പടി: മുഖ്യമന്ത്രിയെയും മകളെയും എതിർ കക്ഷികളാക്കിയുള്ള ഹരജി വിജിലൻസ് ഫയലിൽ സ്വീകരിച്ചു

Views

ഇടുക്കി - മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണയെയും എതിർകക്ഷികളാക്കിയുളള ഹർജി വിജിലൻസ് ഫയലിൽ സ്വീകരിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹരജി ഫയലിൽ സ്വീകരിച്ചത്. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണ വിജയന്റെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും 1.72 കോടി രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയിൽ പെടുമെന്നാണ് ഹർജിയിലെ പ്രധാന വാദം. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യത്തിൽ നാളെ കോടതി പ്രാഥമിക വാദം കേൾക്കുമെന്നാണ് വിവരം.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. സംസ്ഥാന വിജലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ
സമീപിക്കുന്നതെന്നും ഹരജയിലുണ്ട്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമാണെന്നും അഴിമിതിയുടെ പരിധിയിൽ വരുമെന്നുമാണ് ഹർജിക്കാരന്റെ വാദം. സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ പ്രതിപക്ഷ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുളളവർക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




Post a Comment

0 Comments