Flash News

6/recent/ticker-posts

ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം; വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെഎസ്ഇബി

Views


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമെന്ന് കെഎസ്ഇബി. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതി കുറഞ്ഞു. അപ്രതീക്ഷിതമായി 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും നിയന്ത്രണം ഒഴിവാക്കാന്‍ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.

ഈ മാസം കാര്യമായ തോതില്‍ മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നും പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.



Post a Comment

0 Comments