തിരൂരങ്ങാടി : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് അലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് സമാനമായ രീതിയിൽ തിരൂരങ്ങാടി ചേളാരിയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ നാല് വയസ്സുകാരിക്കും പീഡനം.
ഇന്ന് ഉച്ചക്ക് 3 മണിക്ക് തിരൂരങ്ങാടിക്കടുത്ത് ചേളാരി വിളക്കത്തറ മാടിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയുടെ നാല് വയസ്സുള്ള മകളാണ് മധ്യപ്രദേശ് ടേൻഡ്ര സ്വദേശിയുടെ പീഡനത്തിനിരയായത്.മധ്യപ്രദേശ് സ്വദേശി മാർബിൾ ജോലിക്കാരനായ ബെണ്ടി എന്ന് വിളിക്കുന്നയാളാണ്
നാല് വയസ്സുകാരിയെ തന്റെ താമസ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചത്.
കുട്ടിയുടെ താമസ സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ ഇടനാഴിയിലൂടെ യിലൂടെ നടത്തി കൊണ്ട് പോയി ചോക്ലേറ്റ് വാങ്ങി കൊടുത്തതിന് ശേഷമാണ് താമസ സ്ഥലത്ത് വെച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പറയുന്നു.
കുട്ടിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് മാതാവ് നടത്തിയ തെരച്ചിലിനിടയിൽ കുട്ടി കരഞ്ഞ് വരുന്നത് കണ്ട് അനേഷിച്ചപ്പോഴാണ് പീഡന വിവരം കുട്ടി മാതാവിനോട് പറയുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടിച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരുന്നു. പീഡനത്തിനിരയായ നാല് വയസ്സുകാരിയെ തിരൂരങ്ങാടി പോലീസ് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കാര്യമായ പരിക്ക് ഇല്ലാത്തതിനാൽ കുട്ടിയെ മാതാപിതാക്കൾ ക്കൊപ്പം പറഞ്ഞത് വിട്ടു.
പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ടർ :- അഷ്റഫ് കളത്തിങ്ങൽ പാറ
0 Comments