മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാന്‍
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനമായത്.
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകള്‍ കണ്ടെത്തിയിരുന്നു. മുതുകിലും കാലിന്റെ പിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്.
ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോയെന്ന സംശയവും ഉണ്ട്. കേസിൽ താനൂർ എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്‌തിരുന്നു .
0 Comments