നിരവധി ലോക്കൽ ചാനലുകളിൽ വാർത്ത വന്നിരുന്നു
മലപ്പുറം : കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഇലക്‌ട്രിക് ഓട്ടോയ്ക്ക് സ്റ്റാൻഡുകളില്‍ വിലക്കേര്‍പ്പെടുത്തി എന്ന രീതിയിലുള്ള വാർത്ത തെറ്റ്.
മറ്റു ലോക്കൽ ചാനലുകളിൽ വന്ന വാർത്ത ഏറ്റു പിടിച്ച് അടിവാരം ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘർഷം നടന്നതിനെ തുടർന്ന് ചേർന്ന യോഗത്തിൽ എലെക്ട്രിക് ഓട്ടോകൾ സ്റ്റാൻഡിൽ നിർത്തരുത് എന്ന് പോലീസ് പറഞ്ഞിട്ടില്ലന്ന് ഓട്ടോ തൊഴിലാളികൾ അടിവാരം ലൈവ്-നെ അറിയിച്ചു. നിയമ പ്രകാരം ഇലക്ട്രിക് ഓട്ടോകൾക്ക് മലപ്പുറത്തും സ്റ്റാന്റുകളിൽ സർവിസ് നടത്താവുന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കാൻ അടിവാരം ലൈവ്-കാരണമായതിൽ ഖേദിക്കുന്നു.
0 Comments