പുഴക്കാട്ടിരി : പെയിൻപാലിയേറ്റീവ് സെൻ്റർ ട്രഷററും അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ
കടുങ്ങപുരംവില്ലേജ് പടി കരുവാടി ഹസ്സൻ്റെ ( ഹസൈനു)മകൻ ഉമ്മർ (43) ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു. ദീർഘകാലം റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു.രണ്ട് മാസം മുൻമ്പ് നാട്ടിൽ ലീവിന് വന്നിരുന്നു. മൃതദേഹം ബഹ്റൈനിലെ സൽമാനിയ ഹോസ്പിറ്റലിലാണ്. നിയമനടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് കട്ടിലശ്ശേരി മഹല്ല്ജുമാമസ്ജിദിൽ മറവ് ചെയ്യുന്നതാണന്ന് ബന്ധുക്കൾ അറിയിച്ചു.
മാതാവ്: പാട്ടുപ്പാറജമീലതാണിക്കൽ (മുൻ മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
ഭാര്യ:മൈമൂന കൗങ്ങിൽ ( പാങ്ങ്) മക്കൾ: ഉവൈസ്,ജുനൈദ്,ഉനൈസ്,ജുനൈസ് സഹോദങ്ങൾ:അൻവർ(റിയാദ്)ജുമൈല(ബഹ്റൈൻ)നൗഷാദ് അലി.
റിപ്പോർട്ട്: ഷമീർ രാമപുരം
0 Comments