Flash News

6/recent/ticker-posts

ഇന്ന് ശ്രീനാരായണഗുരു ജയന്തി; ജാതിമതചിന്തകള്‍ക്കതീതമായ സമൂഹത്തിനായി നിലകൊണ്ട മഹാ മനീഷി

Views
ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിമതചിന്തകൾക്കതീതമായ ഒരു സമൂഹത്തിനായി നിലകൊണ്ട

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി', 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' തുടങ്ങിയ വിശ്വമാനവികതയിൽ അധിഷ്ഠിതമായ ദർശനങ്ങളെ
മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് അദ്ദേഹം പറിച്ചുനട്ടു. ജാതീയമായ വിവേചനങ്ങൾക്കെതിരെയും
മഹാമനീഷിയായിരുന്നു ഗുരു. സാമൂഹിക അനാചാരങ്ങൾക്കെതിരെയും നിരന്തരപോരാട്ടത്തിൽ ഏർപ്പെട്ട ഗുരുവിന്റെ ദർശനങ്ങൾക്ക് പുതിയകാലഘട്ടത്തിൽ പ്രസക്തി വർധിച്ചുവരികയാണ്.

കേരളത്തിൽ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരിൽ ശ്രീ നാരായണ
ഗുരുവിന് സവിശേഷമായ
സ്ഥാനമാണുള്ളത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ മലയാളിയെ ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്ത നിർണ്ണയിക്കുന്നതിലും പ്രധാനപങ്കു വഹിച്ചു. കേരളം സഞ്ചരിച്ച
പുരോഗമനനവോത്ഥാന ആശയങ്ങളുടെ വേരുകൾ അരുപ്പുറം പ്രതിഷ്ഠയിലേക്കെല്ലാം നീണ്ടെത്തുക
അയിത്തോച്ചാടനത്തിനെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ സംഘടിത
സമരമായിരുന്ന വൈക്കം
സത്യാഗ്രഹത്തിലും നാരായണഗുരുവിന്റെ
സാന്നിധ്യം ഊർജ്ജമായി ഉണ്ടായിരുന്നു. 1924 സെപ്തംബർ 24 ന് ശ്രീനാരായണ ഗുരു വൈക്കം സത്യാഗ്രഹസ്ഥലം
സന്ദർശിച്ച് സമരത്തോട് അനുഭാവം
പ്രകടിപ്പിച്ചു. വൈക്കത്തെ ശ്രീ നാരായണ ഗുരുവിന്റെ വെല്ലൂർ മഠം സത്യാഗ്രഹ ആശ്രമമാക്കി. ഈ നിലയിൽ പുരോഗമന ആശയങ്ങളെ പ്രസരിപ്പിക്കാവുന്ന
ഇടപെടലുകൾ ജീവിതത്തിലുടനീളം
നടത്തിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരാണഗുരു. സാമൂഹിക ഇടപെടലിലൂടെയും ജീവിത
ദർശനങ്ങളിലൂടെയും ആത്മീയതയുടെയും
തത്വചിന്തയുടെയും മൗലീകചിന്തകൾ
കോറിയിട്ട ദർശനമാല,

ആത്മോപദേശശതകം തുടങ്ങിയ സാഹിത്യകൃതികളിലൂടെയുമെല്ലാം
ശ്രീനാരായണഗുരു വർത്തമാന കാലത്തും കേരളത്തിന്റെ നവോത്ഥാന ആശയങ്ങളുടെ ഏറ്റവും തിളക്കമുള്ള
പാഠപുസ്തകമാണ്. ഇത്തരം
ഇടപെടലുകളിലൂടെ ഗുരു കേരളീയ
സമൂഹത്തിന് പകർന്ന് നൽകിയത് ജാതിരഹിതമായ ആത്മീയതയുടെയും ഉന്നതമായ സാഹോദര്യബോധത്തിന്റെയും മാനവികതയുടെയും മൂല്യവത്തായ ആശയങ്ങളാണ്.

രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ.. ജ്ഞാനം തേടിയുള്ള യാത്രയിൽ ശ്രീനാരായണ ഗുരുവിൽ മോക്ഷം തേടിയ മഹാത്മാകളുടെ നിര പോലും നീണ്ടതാണ്.

സമൂഹത്തെ ബാധിച്ചിരുന്ന ജീർണിപ്പിന്റെ
നേരെ വിരൽചൂണ്ടി, ഇരുട്ടിൽ
തപ്പിത്തടയുകയായിരുന്ന ഒരു ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിടത്താണ് ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രസക്തമാകുന്നത്.

ഗുരുവിന്റെ 169-ാമത് ജയന്തിയോടനുബന്ധിച്ച് ശിവഗിരി മഠത്തിലും, അനുബന്ധ മഠങ്ങളിലും എസ്.എൻ.ഡി.പി യോഗത്തിന്റെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലും ഘോഷയാത്രയും പ്രത്യേക പ്രാർത്ഥനകളും പൂജകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ ഇന്ന് വൈകിട്ട് 6.30 ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും.

 


Post a Comment

0 Comments