Flash News

6/recent/ticker-posts

കൊന്നത് തന്നെയാണ് , ജീവിക്കാൻ വിടാമായിരുന്നില്ലെ-ഞ്ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ജിഫ്രിയുടെ സഹോദരൻ

Views

തിരൂരങ്ങാടി : കേസിന്റെ പേരിൽ അടിച്ച് കൊല്ലാൻ തുടങ്ങിയാൽ കോടതിയും, നിയമവും എന്തിനെന്ന ചോദ്യം ഉത്തരം കിട്ടാതെ മുഴങ്ങുകയാണ് മമ്പുറത്തെ ജിഫ്രി കുടുംബത്തിൽ . കഴിഞ്ഞ  ദിവസം താനൂർ പോലീസ് കസ്റ്റഡിയിൽ മരിച്ച മമ്പുറംപുതിയ മാളിയേക്കൽ താമിർ ജിഫ്രിയുടെ കുടുംബത്തെ സന്ദർശിച്ച എസ്.ഡി.പി.ഐ വസ്തുത അന്യേഷണ സംഘത്തിന് മുന്നിൽ പൊട്ടികരഞ്ഞ് കൊണ്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി പോവുകയാണ്

ഇല്ലാത്ത കഥകൾ മെനഞ്ഞ് ഒരു യുവാവിനെ മോശവത്കരിച്ച് പോലീസിന്റെ ക്രൂരതയെ വെള്ളപൂശാൻ നടത്തിയ ശ്രമങ്ങളെ ചോദ്യം ചെയ്യുകയാണ് പുതിയ മാളിയേക്കൽ തങ്ങൾ തറവാട്ടിൽ .

കഴിഞ്ഞ ദിവസമാണ് മമ്പുറം സ്വദേശി താമിർ ജിഫ്രി (30) പോലീസ് കസ്റ്റഡിയിൽ മരിക്കുന്നത്.

ക്രൂരമായ മർധനങ്ങൾക്ക് ഇരയായന്ന് മാത്രമല്ല തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് മലപ്പുറം എസ്.പിയടക്കം നടത്തിയെന്നതാണ് പുറത്ത് വരുന്ന വാർത്തകൾ താമിർ ജിഫ്രിയുടെ സഹോദരൻ വിവരിക്കുന്നതിങ്ങനെ
രാവിലെ 10.30 ഓടെയാണ് അനുജൻ മരിച്ചെന്ന വിവരം താനൂർ പോലീസ് അറിയിക്കുന്നത്

താനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചെല്ലുമ്പോൾ ജില്ല കലക്ടറടക്കം അവിടെയുണ്ട്.ജിഫ്രിയുടെ മൃദ്ദ്ധേഹം കാണുമ്പോൾ അടിവസ്ത്രവും , ഷർട്ടുമാണ് ധരിച്ചിരിക്കുന്നത് സ്ഥിരമായി പാന്റ് ധരിക്കുന്ന എന്റെ അനുജൻ അടിവസ്ത്രത്തിൽ കിടക്കുന്നത് ജില്ല കലക്ടർ ചോദിച്ചപ്പോൾ പോലീസുകാർ തല ചൊറിയുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കാറിലാണ് കൊണ്ട് വന്നതെന്നും, പൾസ് പോലും ഇല്ലായിരുന്നെന്ന് ഡോക്ടർമാർ കലക്ടറോഡ് പറയുന്നത് കേട്ടെന്നും ഇദ്ധേഹം പറയുന്നു.

മാത്രവുമല്ല തലേദിവസം വൈകുന്നേരം വെളിമുക്ക് ആലുങ്ങൽ സൈനുദ്ധീൻ ഹാജിയുടെ കോർട്ടേഴ്സിൽ വെച്ചാണ് താമിറിനെ പോലീസ് പിടിച്ച് കൊണ്ട് പോയത് പക്ഷെ പിന്നീട് രാത്രി 1.45 ന് താനൂരിലെ മൂലക്കൽ മേൽപ്പാലത്തിന് മുകളിൽ വെച്ച് പിടികൂടിയെന്ന് മലപ്പുറം എസ്.പിയടക്കം കളവ് പറയുന്നത് കണ്ടു. എന്റെ അനുജൻ ലഹരി കടത്ത് കേസിലെ പ്രതിയാണന്ന തരത്തിലുള്ള വിവരണമാണ് എസ്.പി പറഞ്ഞത് ഇതും കളവാണന്ന് പറഞ്ഞതോടെ എസ്.ഡി.പി.ഐ വസ്തുത അന്യേഷണ സംഘത്തിലെ പ്രമുഖ അഭിഭാഷകനും ജില്ല സിക്രട്ടറിയുമായ കെ.സി നസീർ കേസുകളുടെ വിവരങ്ങളുള്ള മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മമ്പുറത്ത് 2015 ൽ നടന്ന സി.പി.എം. ലീഗ് സംഘർഷത്തിലെ അടിപിടി കേസാണതന്ന് കണ്ടത്തി. ഇതിൽ സി.പി.എം. പ്രവർത്തകരുടെ കൂട്ടത്തിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് ജിഫ്രി . സി.സി. /1017/2015 നമ്പറിൽ നാലാപ്രതിയായി പരപ്പനങ്ങാടി കോടതിയിൽ വിചാരണ നടക്കുന്ന കേസാണന്ന് മനസ്സിലായി. മറ്റൊരു കേസ് ആക്സിഡന്റെ് കേസും ഇതാണ് വലിയ കേസിലെ പ്രതിയാണന്ന തരത്തിൽ എസ്പി അവതരിപ്പിച്ചത്.

കൂട്ടുകാർക്ക് വേണ്ടി എന്തും ചെയ്യുന്ന ജിഫ്രി ഒരിക്കൽ പോലും മയക്ക്മരുന്ന് കടത്തുമായൊ, ഉപയോഗിക്കുകയൊ ചെയ്തിട്ടില്ലന്ന് ഇവർ ആണയിടുന്നു.

തുടക്കത്തിൽ തന്നെ സംശയം ജനിപ്പിക്കുന്ന രീതിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് കണ്ടത്.

കൊന്നത് തന്നെയാണ് അവനെ ജീവിക്കാൻ വിടാമായിരുന്നില്ലെ എന്ന് ചോദിക്കുന്നത് പോലീസ് കസ്റ്റഡിയിൽ മരിച്ച ജിഫ്രി തങ്ങളുടെ മറ്റൊരു ജ്യേഷ്ഠനായ ഫിറോസാണ്        

ഏതെങ്കിലും തരത്തിൽ അവൻ കുറ്റം ചെയ്തിട്ടുണ്ടങ്കിൽ കോടതിയും, നിയമവും ഇല്ലേ ഇവിടെ , ജിഫ്രിയെ ആശുപത്രിയിലേക്ക് കൊണ്ട് വന്നപ്പോൾ അടിവസ്ത്രം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ജ്യേഷ്ഠൻ പറയുന്നു.
പോലീസ് സ്റ്റേഷനിലെ ബാത്ത്റൂമിൽ വീണതെന്നാണ് ആശുപത്രിയിൽ അറിയിച്ചെതെന്നും ഇവർ പറയുന്നു.

താനൂർ പോലീസ് കസ്റ്റഡി മരണത്തെ തുടർന്ന്  മലപ്പുറം എസ്.പി വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടന്ന് അഡ്വ: കെ.സി നസീർ പറഞ്ഞു.പുറത്ത് വരുന്ന വിവരമനുസരിച്ച് പോലീസ് നടത്തിയ കൊലയാണിത്.

മാധ്യമങ്ങളയടക്കം തെറ്റിദ്ധരിപ്പിച്ച മലപ്പുറം എസ്.പിയുടെ പങ്ക് സംശയം ജനിപ്പിക്കുകയാണ്. ഇല്ലാത്ത കള്ളകഥകൾ മെനഞ്ഞ് തന്റെ കീഴിലുള്ള ക്രിമിനലുകളായ പോലീസുകാരെ രക്ഷപെടുത്താൻ എസ്.പി നടത്തിയിട്ടുള്ള സംഭവം ഞെട്ടിപ്പിക്കുന്നതാണ്. മലപ്പുറം എസ്.പി യടക്കമുള്ള ഉത്തരവാദികളായ മുഴുവൻ പോലീസുകാരേയും സസ്പെന്റ് ചെയ്ത് കൊലകുറ്റത്തിന് കേസ്സെടുക്കണമെന്നും, കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം സന്ദർശന ശേഷം ആവശ്യപെട്ടു.

സംഭവം വിവാദമായതോടെ ഡാൻ സാഫ് അംഗത്തിലെ താനൂർ ഡിവൈഎസ്പി അടക്കം ബന്ധുക്കളെ സമർദ്ധത്തിലാക്കാനുള്ള നീക്കം നടക്കുന്നതായി ബോധ്യ പെട്ടെന്നും അദ്ധേഹം പറഞ്ഞു. എസ്.ഡി.പി ഐ ജില്ല കമ്മിറ്റി അംഗം ഹമീദ്, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ , റഫീഖ് മമ്പുറം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇതിനിടെ മരിച്ച ജിഫ്രിയുടെ ആന്തരികാ അവയവത്തിൽ നിന്ന് പ്ലാസ്റ്റിക് പേക്കറ്റ് കണ്ടത്തിയെന്ന റിപ്പോർട്ട് ദുരൂഹത ഉണർത്തുന്നതായും ഇവർ പറയുന്നു.

ഏതായാലും നിയമ വ്യവസ്ഥയുള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങളിലെ നിചസ്ഥിതി ഉടനെ കണ്ടത്തി എത്ര ഉന്നതരായാലും ശിക്ഷിക്കപെടേണ്ടതുണ്ട് അല്ലാത്തിടത്തോളം വാരാപ്പുഴ ശ്രീജിത്തും ,  ജിഫ്രി മാരും, മർധകവീരൻമാരാൽ ജീവിതം ഹോമിക്കപ്പെട്ട്.Post a Comment

0 Comments