Flash News

6/recent/ticker-posts

ലോക മൂന്നാം നമ്പർ താരത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ

Views
 
ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍. സെമിയില്‍ 3.5-2.5 എന്ന സ്‌കോറിനാണ് ഫാബിയാനോ കരുവാനയെ 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ഇതോടെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. വ്യാഴാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍താരം അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്.



Post a Comment

0 Comments