Flash News

6/recent/ticker-posts

പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; ക്ഷേത്ര പൂജാരി പിടിയിൽ

Views
വർക്കല: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. വര്‍ക്കല മുണ്ടയില്‍ ദുര്‍ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശി ബൈജു(34)വാണ് പോക്‌സോ കേസില്‍ വർക്കല പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ പായസം ഉണ്ടാക്കുന്ന സ്ഥലമായ തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45-നായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.



Post a Comment

0 Comments