Flash News

6/recent/ticker-posts

ജുമുഅ നിസ്‌കാരത്തിനിടെ മസ്ജിദുല്‍ ഹറാമിലെ ഇമാം കുഴഞ്ഞുവീണു; നിസ്‌കാരം പൂര്‍ത്തിയാക്കി ഹറം കാര്യാലയ മേധാവി സുദൈസ്

Views

മക്ക- ജുമുഅ നമസ്കാരത്തിനിടെ ഹറം ഇമാമിന് ദേഹാസ്വാസ്ഥ്യം. നമസ്കാരം തടസ്സപ്പെട്ടപ്പോൾ തൊട്ടുപിറകിലുണ്ടായിരുന്ന ഹറം കാര്യ മതവിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽസുദൈസ് നമസ്കാരം ഏറ്റെടുത്തു പൂർത്തിയാക്കി. ഇന്ന് ഉച്ചക്ക് മസ്ജിദുൽ ഹറാമിലാണ് സംഭവം. ശൈഖ് ഡോ. മാഹിർ അൽമുഐഖലിയായിരുന്നു ഖുതുബക്കും നമസ്കാരത്തിനും നേതൃത്വം നൽകിയിരുന്നത്. ഖുതുബ പൂർത്തിയാക്കി നമസ്കാരത്തിലെ ഫാത്തിഹ ആരംഭിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഫാത്തിഹ പൂർത്തിയാക്കാനാവാതെ അദ്ദേഹം നിശ്ചലനായതോടെ തൊട്ടുപിറകിലുണ്ടായ ശൈഖ് സുദൈസ് ഫാത്തിഹ ബാക്കി ഓതി നമസ്കാരം പൂർത്തിയാക്കുകയായിരുന്നു. ഇമാമിന് എന്തെങ്കിലും സംഭവിച്ചാൽ തൊട്ടുപിറകിൽ നിൽക്കുന്നവർ നമസ്കാരം ഏറ്റെടുക്കണമെന്നതാണ് കർമ്മശാസ്ത്ര നിയമം.

ഇമാം മാഹിർ അൽമുഐഖലി പരിപൂർണ ആരോഗ്യവാനാണെന്ന് ഹറം വകുപ്പ് വക്താവ് അറിയിച്ചു.
 


Post a Comment

0 Comments