പൊന്നാനി : പെരുമ്പടപ്പില്‍ എയര്‍ ഗണ്ണില്‍ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് സജീവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. സജീവിന്‍റെ വീട്ടില്‍ വച്ചാണ് ഷാഫിയുടെ നെഞ്ചില്‍ വെടിയേറ്റത്. സജീവിനൊപ്പം സുഹൃത്തുക്കളായ മുഫീദ്, സുല്‍ഫിക്കര്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിരലടയാള വിദഗ്ധരുള്‍പ്പെട്ട സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് സജീവിനെ പ്രതിചേര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്. തോക്ക് സജീവിന്റെ കൈയ്യിലിരിക്കെയാണ് വെടിയേറ്റതെന്ന നിഗമനത്തിലാണ് അറസ്റ്റ്.
കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അബദ്ധത്തില്‍ വെടിയേറ്റതാണെന്ന വാദം പൊലീസ് തള്ളിക്കളയുകയാണ്. മുഫീദിനെയും സുല്‍ഫിക്കറിനെയും ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഉപാധികളോടെ വിട്ടയച്ചു.
അതേസമയം, ആലപ്പുഴ ഹരിപ്പാടില്‍ എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവത്തില്‍ സോമന്റെ അയല്‍വാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു.
വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം.
0 Comments