Flash News

6/recent/ticker-posts

മനോനില തെറ്റിയ യുവാവ് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയില്‍ നിന്ന് പിടിച്ചുവാങ്ങി നിലത്തെറിഞ്ഞുകൊന്നു

Views


മനോനില തെറ്റിയ യുവാവ് അമ്മയുടെ കൈയില്‍ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പിടിച്ചുപറിച്ചശേഷം നിലത്തെറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. റെയില്‍വേസ്റ്റേഷനില്‍ മകളുമൊത്തു ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് വൈശാലി എന്ന യുവതിയുടെ കൈയില്‍ നിന്ന് മനോനില തെറ്റിയ യുവാവ് കുഞ്ഞിനെ പിടിച്ചുപറിച്ച ശേഷം നിലത്തെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകളെ ഉറക്കുന്നതിനായി യുവതി നിലത്ത് കിടക്കവിരി വിരിക്കുന്ന സമയം ഇയാള്‍ വന്ന് വിരിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞത്. യുവതിയുടെ കരച്ചില്‍ കേട്ട് പൊലീസുകാര്‍ ഓടിയെത്തുകയും യുവാവിനെ പിടികൂടുകയും ചെയ്തു. അശോക് കുമാര്‍ എന്നാണ് യുവാവിന്റെ പേരെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനായ റഹാന്‍ ഖാന്‍ പറഞ്ഞു.



Post a Comment

0 Comments