Flash News

6/recent/ticker-posts

സമസ്തയുടെ ബി സ്മാർട്ട് പദ്ധതി മദ്രസകളിൽ സജീവമാക്കും

Views
ചേളാരി- സമസ്ത കേരള മദ്രസ മാനേജെന്റ് അസോസിയേഷന്റെ കീഴിൽ നടന്നുവരുന്ന ബി സ്മാർട്ട് പദ്ധതി മദ്രസതലത്തിൽ സജീവമാക്കാൻ ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്ത കേരള മദ്രസ മാനേജെന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. മാതൃകാ മാനേജെന്റ്, മാതൃകാ രക്ഷിതാവ്, പൂർവ വിദ്യാർത്ഥിക്കളെ ഒപ്പം നിറുത്താം എന്നീ പദ്ധതികളാണ് ബി സ്മാർട്ടിലൂടെ നടന്നുവരുന്നത്. ഒപ്പം നിറുത്താം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തേഞ്ഞിപ്പലം റെയ്ഞ്ചിൽ കൊടക്കാട് ഹിദായത്തുൽ അനാം മദ്രസയിൽ വെച്ച് സെപ്തംബർ എട്ടിന് വൈകിട്ട് എഴിന് എസ്.കെ.എം.എം.എ സംസ്ഥാന ട്രഷറർ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. മാതൃകാ മാനേജെന്റ് സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ടും മാതൃകാ രക്ഷിതാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിലും നടത്തും.

പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് വേണ്ടി സംസ്ഥാന, ജില്ല, മേഖല, റെയ്ഞ്ച്, മദ്രസതലങ്ങളിൽ അഞ്ചംഗ സമിതിക്ക് രൂപം നൽകി. ബി സ്മാർട്ട് സംസ്ഥാന കോ ഓർഡിനേറ്ററായി അഡ്വ. അബ്ദുന്നാസർ
കാളമ്പാളയെയും അസി. കോ-ഓർഡിനേറ്ററായി ഇബ്നു ആദം കണ്ണൂരിനെയും യോഗം
തെരെഞ്ഞെടുത്തു.

വർക്കിംഗ് പ്രസിഡന്റ് കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി സ്വാഗതം പറഞ്ഞു. കെ ഉമർ ഫൈസി മുക്കം, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, എം.സി മായിൻ ഹാജി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, കൊടക് അബ്ദുറഹ്മാൻ മുസ്ല്യാർ, അഡ്വ. നാസർ കാളമ്പാറ, പി.കെ ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, കെ. മോയിൻ കുട്ടി മാസ്റ്റർ, എ.പി.പി തങ്ങൾ കാപ്പാട്, കെ.പി കോയ, കെ.എം കുട്ടി എടക്കുളം, മുഹമ്മദ് റഫീഖ് ഹാജി മംഗലാപുരം, എം അബ്ദു റശീദ് കൊല്ലം, മുഹമ്മദ് ഇബ്നു ആദം കണ്ണൂർ, ഉസ്മാൻ ഫൈസി ഇന്ത്യനൂർ, അബ്ദുൽ ഖാദർ ഫൈസി കാസർകോട്, അബ്ബാസ് ഫൈസി വളപ്പിൽ, സി.പി.എം ബഷീർ ഹാജി, എ.വി ചേക്കു ഹാജി കൂറ്റനാട്, എം.എച്ച് മൊയ്തീൻ ഹാജി അടൂർ, ഒ.സി ഹനീഫ, അശ്റഫ് ബംഗാളി മൊല്ല എന്നിവർ സംസാരിച്ചു.




Post a Comment

0 Comments