Flash News

6/recent/ticker-posts

കടുത്ത ചൂടിന് ആശ്വാസമാകാന്‍ തിരുവോണ നാളില്‍ മഴയ്ക്ക് സാധ്യത

Views

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി ഇന്ന് തിരുവോണ നാളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും, മലയോരമേഖകളില്‍ അടക്കം മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.

തെക്കൻ കേരളത്തിലാണ് മഴ പെയ്യാൻ കൂടുതല്‍ സാധ്യത. അറബിക്കടലിലെ മേഘങ്ങളുടെ സാന്നിധ്യവും കേരളത്തിന് മുകളിലെ ഈര്‍പ്പന്തരീക്ഷവും മഴ കിട്ടാൻ അനുകൂലമാണ്. ഇന്നലെ തലസ്ഥാനത്ത് പലയിടത്തും രാത്രി മഴ പെയ്തു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തില്‍ ചൂട് കൂടുമെന്ന അറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്നലെ താപനില കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നത്. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.


Post a Comment

0 Comments