Flash News

6/recent/ticker-posts

ജ്യോതിയും വന്നില്ല തീയും വന്നില്ല'; കാത്തിരുന്ന് കണ്ണുകഴച്ചിട്ടും ആകാശത്ത് ഉല്‍ക്കമഴ പലര്‍ക്കും ദൃശ്യമായില്ല.

Views
പ്രകൃതി ഒരുക്കുന്ന ആകാശ വിസ്മയം കാണാൻ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നത് ശാസ്ത്ര ലോകം മാത്രമായിരുന്നില്ല നിരവധി ആളുകള്‍ കൂടിയാണ്.തിളക്കമുള്ള പെര്‍സീഡ്‌സ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്ക് കാണാനാകും എന്നായിരുന്നു ശാത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഇത് കാണാനായി ഉറക്കം കളഞ്ഞത് വെറുതെയായി. മഴ മേഘം നിറഞ്ഞ ആകാശത്ത് നക്ഷത്രം പോലും ഇല്ലായിരുന്നു. ആകാശം നിറയെ ഉല്‍ക്കകള്‍ പറക്കുന്ന കൗതുക നിമിഷങ്ങള്‍ ആസ്വദിക്കാൻ സാധാരണക്കാര്‍ വരെ മാനത്തേക്ക് നോക്കിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച ഉല്‍ക്കമഴ കാണാതെ ഉറങ്ങേണ്ടിവന്നു.

 13ന് പുലര്‍ച്ചെയോടെയായിരിക്കും ഉല്‍ക്കവര്‍ഷം അതിന്‍റെ പാരമ്യതയിലെത്തുകയെന്നായിരുന്നു ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടല്‍. കേരളത്തില്‍ വിവിധയിടങ്ങളിലായി ഒറ്റക്കൊറ്റക്കുള്ള ഏതാനും ഉല്‍ക്കകളെ മാത്രം കാണാൻ സാധിച്ചതായി പലരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചിലര്‍ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഉല്‍ക്കമഴ എത്താത്തതിന്‍റെ നിരാശയില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും നിറയുകയാണ്. അതേസമയം, നിരാശരാകേണ്ടെന്നും വരുംദിവസങ്ങളിലും ഉല്‍ക്കാപതനം കാണാനാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ആഗസ്റ്റ് 13, 14 തിയതികളിലും കൂടുതല്‍ ഉല്‍ക്കകളെ കാണാനുള്ള സാധ്യതയുണ്ട്. ആഗസ്റ്റ് 24 വരെ കാണാനാകുമെന്നും പറയപ്പെടുന്നു. 

26 കിലോമീറ്റര്‍ വ്യാസമുള്ള, വാല്‍നക്ഷത്രമായ സ്വിഫ്റ്റ്-ടട്ട്ലിന്‍റെ പ്രയാണത്തില്‍നിന്ന് ഉല്‍ഭവിച്ച ഛിന്നഗ്രഹങ്ങളാണ് പെര്‍സീഡ്സ് ഉല്‍ക്കാവര്‍ഷത്തിന് കാരണമാകുന്നത്. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്ബോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്ബോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്ബോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്. ഓരോ 130 വര്‍ഷം കൂടുമ്ബോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്-ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. ടെലിസ്കോപ്പിന്‍റെയോ മറ്റ് ഉപകരണങ്ങളുടേയോ സഹായം ആവശ്യമില്ലാതെ വെറും കണ്ണുകൊണ്ട് കാണാമെന്നതിനാല്‍ നൂറുകണക്കിനാളുകള്‍ ഉറങ്ങാതെ കാത്തിരുന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ട്രോളുകളും പ്രചരിക്കുന്നുണ്ട്.

 


Post a Comment

0 Comments