പുതുപ്പള്ളി: വിജയിച്ചാല്‍ അരിക്കൊമ്പനെ നാട്ടിലെത്തിക്കുമെന്ന വാഗ്ദാനവുമായി പുതുപ്പള്ളിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി. ഈ ഒറ്റ വാഗ്ദാനം മാത്രമാണ് ദേവദാസ് മുന്നിലേക്ക് വെക്കുന്നത്. അരിക്കൊമ്പന്‍ എവിടെയാണെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അരിക്കൊമ്പന് നീതി കിട്ടണം. അതിനുള്ള ശ്രമം തുടരുമെന്നും ദേവദാസ് പറയുന്നു.
മൂവാറ്റുപുഴ സ്വദേശിയാണ് ദേവദാസ്. ചക്കയാണ് ദേവദാസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം. ലോറിയില്‍ നില്‍ക്കുന്ന ആനയുടേയും റേഡിയോ കോളര്‍ ഇട്ട ആനയുടേയും ചിഹ്നമായിരുന്നു ദേവദാസ് ആവശ്യപ്പെട്ടത്. എന്നാല്‍ കിട്ടിയത് ചക്കയായിരുന്നു.
ദേവദാസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും അരിക്കൊമ്പന്റെ ആരാധികയാണ്. അതിനിടെ അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്ന ആവശ്യവുമായി വാവ സുരേഷ് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്ന് വാവ സുരേഷ് പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനാലായിരത്തോളം ഒപ്പുകള്‍ ശേഖരിക്കുമെന്നും അരിക്കൊമ്പന് വേണ്ടി ഏതറ്റം വരേയും പോകാന്‍ തയ്യാറാണെന്നും വാവ സുരേഷ് പറഞ്ഞു.
ഏഴ് പേരാണ് പുതുപ്പള്ളിയില്‍ ജനവിധി തേടുന്നത്. അഡ്വ. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജെയ്ക് സി തോമസ് (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ലിജിന്‍ ലാല്‍ (ഭാരതീയ ജനതാ പാര്‍ട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാര്‍ട്ടി), പി കെ ദേവദാസ് (സ്വതന്ത്രന്‍), ഷാജി(സ്വതന്ത്രന്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുള്ളത്.നാല് അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ ചിഹ്നവും മൂന്നു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ എട്ടിന് നടക്കും.
0 Comments