താനൂർ: താനൂരിൽ തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ
ട്രാക്കിനുള്ളിലേക്ക് വീണത് കണ്ട യാത്രക്കാരും പ്ലാറ്റ്ഫോമിലുള്ളവും ബഹളം വെച്ചതോടെ ട്രെയിൻ നിർത്തി. റെയിൽവേ പോലീസിന്റെയും നാട്ടുകാരുടെയും അവസരോചിതമായ
ഇടപെടലിനെ തുടർന്ന് ഒരുപോറൽ പോലുമേൽക്കാതെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ മെയിൽ എടുത്ത ഉടനെ അപകടം സംഭവിച്ചത്.
0 Comments