Flash News

6/recent/ticker-posts

വീണാ ജോർജിനെതിരെ അധിക്ഷേപ പ്രസംഗം; കെ എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ

Views
മലപ്പുറം : ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മിഷൻ രംഗത്ത്. പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ അഡ്വ.പി സതീദേവി പ്രതികരിച്ചു.

കുണ്ടൂർ അത്താണിയിലെ മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം. മുഖ്യമന്തിയെ പുകഴ്ത്തുന്നതാണ് ആരോഗ്യ മന്ത്രിയാകാനുള്ള യോഗ്യതയെന്നും അന്തവും കുന്തവും വിവരവുമില്ലാത്ത വ്യക്തിയാണ് മന്ത്രി വീണയെന്നുമായിരുന്നു ഷാജിയുടെ പരാമർശം. പ്രഗത്ഭയൊന്നുമല്ലെങ്കിലും കെ കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്ത് മാറ്റമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിൽ ഉണ്ടായിട്ടുള്ളതെന്നും ഷാജി പ്രസംഗത്തിൽ ചോദിച്ചിരുന്നു.


Post a Comment

0 Comments