തേഞ്ഞിപ്പലം: പാരീസിൽ നടന്ന ലോക ദീർഘ ദൂര കുതിരയോട്ട മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഇത്യയുടെ യശസുയർത്തിയ മലയാളി താരം കൽപകഞ്ചേരി സ്വദേശിനി നിദ അൻജും ചേലോട്ടിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രൗഡമായ സ്വീകരണം നൽകി.
25 രാജ്യങ്ങളിൽ നിന്നായി 70 പേർ പങ്കെടുത്ത മൽസരത്തിൽ 7.29 മണിക്കൂർ കൊണ്ടാണ് നിദ അൻജും മൽസരം പൂർത്തിയാക്കി രാജ്യത്തിന്റെ അഭിമാനമായി തീർന്നത്. ഒരു അന്താരാഷ്ട്ര വേദിയിൽ ദീർഘ ദൂര കുതിരയോട്ട മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ വനിതയെന്ന ബഹുമതിയും ഇതോടെ നിദക്ക് സ്വന്തമായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ ഹാളിൽ നടന്ന പരിപാടി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: എം.കെ. ജയരാജ് ഉൽഘാടനവും ഉപഹാര സമർപ്പണവും നടത്തി. പ്രൊ: വൈസ് ചാൻസലർ ഡോ: എം. നാസർ അദ്ധ്യക്ഷ്യം വഹിച്ചു. റജിസ്ട്രാർ ഡോ: ഇ.കെ. സതീഷ് , ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, സിൻഡിക്കേറ്റംഗങ്ങളായ ഡോ: പി.പി. പ്രത്യപ് നൻ, ഡോ: ടി. സുമതി, സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഡോ: അൻവർ അമീൻ ചേലാട്ട് , റിജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മൊഹ് യുദ്ധീൻ , സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് വി.പി. അനിൽ, അസിസ്റ്റന്റ് റജിസ്ട്രാർ കെ. ആരിഫ,ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ യു. തിലകൻ, ഋ്ഷികേശ് കുമാർ എന്നിവർ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ: വി.പി. സക്കീർ ഹുസൈൻ സ്വാഗതവും ഡോ: മുഹമ്മദലി നന്ദിയും പറഞ്ഞു. കഠിന പരിശീലനവും ആത്മ വിശ്വാസവും ഉണ്ടെങ്കിൽ ഏത് ഉയരങ്ങളിലും എത്താൻ കഴിയുമെന്നും സ്വീകരണത്തിനുള്ള നന്ദി പ്രസംഗത്തിൽ നിദ അൻജും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
0 Comments