Flash News

6/recent/ticker-posts

താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: സർക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു- ആക്ഷൻ കമ്മിറ്റി

Views

മമ്പുറം : താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സർക്കാറും പൊലീസും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് താമിർ ജിഫ്രി ആക്ഷൻ കമ്മിറ്റി. മമ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സർക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ പിന്നീടൊന്നും ചെയ്തില്ല. 

കേസിൽ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എഎസ്പി ഷാ, താനൂർ ഡിവൈഎസ്പി ബെന്നി, താനൂർ സിഐ ജീവൻ ജോർജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസിൽ പങ്കുള്ളവരും കേസ് അട്ടിമറിക്കാൻ തെളിവുകൾ നശിപ്പിച്ചവരുമാണിവർ. അതോടൊപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ട് വരണം. 

നീതിയുക്തമായ അന്വേഷണം നടക്കണമെങ്കിൽ ഇവരെ സർവ്വീസിൽ നിന്നും മാറ്റി നിർത്തണം. അല്ലാതെ നീതി പുലരില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇത് വരെയും പ്രതികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ മുതിരാത്തത് കേസ് അട്ടിമറിക്കുന്നതിന്റെ ലക്ഷണമാണെന്നും പോസ്റ്റ് മോർട്ടം സർജ്ജനെ സ്വാധീനിക്കാൻ ശ്രമം നടത്തിയ എസ്പി ഫോറൻസിക് പരിശോധനക്ക് അയച്ച ലാബിൽ സ്വാധീനം ഉപയോഗിക്കുന്നത് തടയാൻ നടപടി വേണമെന്നും ആക്ഷൻ കമ്മിറ്റി പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു.

എആർ നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. എം കെ ബാവ അധ്യക്ഷനായി. യു എ റസാഖ്, പി.എം റഫീഖ്, യാസർ ഒള്ളക്കൻ, കണ്ടാണത്ത് റഷീദ്, ഹുസൈൻ, ബഷീർ മമ്പുറം, എം.ടി മൂസ, വി.ടി ബ്ദുൽ സലാം, ടി അസീസ്, സംഗിച്ചു. താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുൾപ്പെടെ നിരവധി പേർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
 


Post a Comment

0 Comments