Flash News

6/recent/ticker-posts

സ്ത്രീ സമൂഹത്തിന് സാധ്യമാവാത്തതായി ഒന്നും ഇല്ലാ എന്ന് ഫ്രാൻസിന്റെ മണ്ണിൽ നിദാ അൻജും തെളിയിച്ചു. ഡോ: ആസാദ്‌ മൂപ്പൻ

Views

ദുബൈ: ഫ്രാൻസിൽ വെച്ചു നടന്ന വേൾഡ് എക്വസ്ട്രിയൻ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ 120 കി.മീറ്റർ കുതിരയോട്ട മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രവാസി വിദ്യാർത്ഥിനി ചേലാട്ട് നിദാ അൻജു മിന് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ  വർണ്ണാഭമായ ചടങ്ങിൽ വെച്ച് സ്നേഹാദരം നൽകി ആദരിച്ചു. 
ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി-തിരൂർ മണ്ഡലം - വനിതാ വിംഗ് സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ആസ്റ്റർ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ:ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു. മനക്കരുത്തും,കഠിനപ്രയത്നവും, ഇഛാശക്തിയും കൈമുതലാക്കിയാൽ സ്ത്രീ സമൂഹത്തിന് സാധ്യമാകാത്തതായി ഒന്നും ഇല്ലാ എന്ന് തെളിയിക്കുന്നതാണ് ഫ്രാൻസിന്റെ മണ്ണിൽ ഇന്ത്യക്കായ് നിദാ അൻജും ദീർഘ ദൂര കുതിരയോട്ട മത്സരത്തിലൂടെ കൈവരിച്ച നേട്ടം എന്ന് പത്മശ്രീ ഡോ: ആസാദ് മൂപ്പൻ തന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. ഇന്ത്യൻ കായിക ചരിത്രത്തിൽ ഈ ഇനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ആദ്യ വനിത മലപ്പുറത്തുകാരിയായതിൽ നമുക്ക് ഏറെ അഭിമാനിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു.
കുട്ടിക്കാലം മുതൽ കുതിര സവാരിയോടു താൽപ്പര്യം കാണിച്ചിരുന്ന നിദാ അൻജും 13-ാം വയസ്സിലാണ് ഹോസ് റൈസിംഗ് പരിശീലനത്തിലേക്ക് തിരിയുന്നത്. പരിശീലനം പൂർത്തിയാക്കി 17-ാം വയസ്സു മുതൽ യു.എ.ഇ.യിലും വിദേശ രാജ്യങ്ങളിലും പങ്കെടുത്ത എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളുടെ ആത്മവിശ്വാസത്തിലാണ് 2023 സെപ്തംബർ 2 ന് ഫ്രാൻസിൽ വെച്ചു നടന്ന വേൾഡ് എക്വെസ്ട്രിയൻ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ആദ്യ ഇന്ത്യൻ വനിതയായി മത്സര രംഗത്തിറങ്ങി, കാടും,മേടും, പാറയിടുക്കുകളും, വയലോലകളും, ജലാശയങ്ങളും താണ്ടി 120 കി.മീ.മറികടന്നു വിജയകരമായി ഫിനിഷ് ചെയ്യുമ്പോൾ ഈ മത്സരയിനത്തിൽ പുതിയ ചരിത്രം രചിക്കുകയായിരുന്നു നിദാ അൻജും എന്ന ഇരുപതിയൊന്നുകാരി. ഇന്ത്യൻ സ്പോർട്സ് അസ്സോസിയേഷൻ ഉപാദ്യക്ഷനും, മിഡിൽ ഈസ്റ്റിൽ വ്യപിച്ചു കിടയ്ക്കുന്ന ബിസ്സിനസ്സ് ശ്യംഖലയായ റീജൻസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടറുമായ മലപ്പുറം ജില്ലയിലെ തിരൂർ കല്പകഞ്ചേരി സ്വദേശി ഡോ:അൻവർ അമീന്റെ പുത്രിയാണ് നിദാ അൻജും.നിദാ അൻജുമിനുള്ള മൊമ്മെന്റോകൾ പത്മശ്രീ ഡോ:ആസാദ് മൂപ്പൻ (മലപ്പുറം ജില്ലാ കെ.എം.സി.സി), എഫ്.എം.സി.ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ ഡോ: കെ.പി.ഹുസൈൻ(തിരൂർ മണ്ഡലം കെ.എം.സി.സി),ഡോ: ഫൗസിയ ഷെർഷാദ്(ദുബൈ കെ.എം.സി.സി വനിതാ വിംഗ്), സുബ്ഹാൻ ബിൻ ശംസുദ്ധീൻ (ദുബൈ കെ.എം.സി.സി),സേഫ്റ്റി ഇന്റർനാഷണൽ ചെയർമാൻ ബഷീർ പടിയത്ത് (കല്പകഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി) എന്നിവർ വിതരണം  ചെയ്തു.സി.കെ.മജീദ് സാഹിബ്,ശംസുന്നിസ്സ ശംസുദ്ദീൻൻ,അരിപ്പാമ്പ്ര അബ്ദുൾ ഖാദർ എന്നിവർ പൊന്നാട അണിയിച്ചു.സുബൈർ കുറ്റൂർ നിദാ അൻജു മിനെ സദസ്സിന് പരിചയപ്പെടുത്തി. എ.എ. കെ.ഗ്രൂപ്പ് എം.ഡി. മുസ്തഫ അൽകത്താൽ,ഷാജി ഹനീഫ് എന്നിവർ ഗിഫ്റ്റുകൾ സമ്മാനിച്ചു. കെ.എം.സി.സി.സി. നേതാക്കളായ മുസ്തഫ തിരൂർ,ഹംസ തൊട്ടി, അഡ്വ:സാജിദ് അബൂബക്കർ,ആർ.ശുക്കൂർ,കെ.പി.എ.സലാം, ഇസ്മായിൽ അരിക്കുറ്റി,എ.സി. ഇസ്മായിൽ,പി.വി.നാസർ വനിതാ വിംഗ് നേതാക്കളായ സഫിയ മൊയ്തീൻ,റീനാ സലീം എന്നിവർ അനുമോദന സന്ദേശങ്ങൾ അറിയിച്ചു.സിദ്ധീഖ് കാലൊടി സ്വാഗതവും, നൗഷാദ് പറവണ്ണ നന്ദിയും പറഞ്ഞു. ജില്ലാ കെ.എം.സി.സി.നേതാക്കളായ ഒ.ടി. സലാം, കരീം കാലടി,എ.പി. നൗഫൽ, മുജീബ് കോട്ടക്കൽ,ഷക്കീർ പാലത്തിങ്ങൽ, ഫക്രുദ്ദീൻ മാറാക്കര, ശിഹാബ് ഇരിവേറ്റി, അബ്ദുൾ സലാം പരി, ജൗഹർ മൊറയൂർ, അമീൻ കരുവാരക്കുണ്ട് എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments