Flash News

6/recent/ticker-posts

ഇരു സമസ്തകളേയും കുറിച്ച് രണ്ടു വാര്‍ത്തകള്‍: ഒന്ന് സങ്കടകരം, മറ്റേത് ആശ്വാസകരം

Views

കോഴിക്കോട്- സമസ്തയിൽ പിളർപ്പ് ആസന്നമെന്ന ദ ഹിന്ദു ദിനപത്രത്തിലെ വാർത്ത
സങ്കടകരമാണെന്ന് മാധ്യമ പ്രവർത്തകൻ പി.പി മൂസ. അതേസമയം, കറാമത്ത് കച്ചവടക്കർക്ക് കൂച്ച് വിലങ്ങിടാനായി സമസ്ത പണ്ഡിതസഭ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ് ബുക്ക് കുറിപ്പ് വായിക്കാം:

ഇ.കെ.സമസ്ത പിളരുന്നു എന്നത് ദുഃഖകരമാണ്. ഹിന്ദു പോലെയുള്ള ഒരു പത്രം ആധികാരികമായി അങ്ങനെ റിപോർട്ട് ചെയ്യുമ്പോൾ വിശ്വസിക്കുകയേ നിർവാഹമുള്ളു. ഔപചാരികമായി രണ്ടു വിഭാഗമായിട്ടില്ലെങ്കിലും ആന്തരികമായി അങ്ങനെയായെന്നാണ് വാർത്തയിൽനിന്ന് മനസ്സിലാവുന്നത്. പിളർന്ന്, പിളർന്ന് എങ്ങോട്ടെന്ന് ബന്ധപ്പെട്ടവർ ചിന്തിക്കട്ടെ... രണ്ടാമത്തെ വാർത്ത എ.പി സമസ്തയുമായി ബന്ധപ്പെട്ടാണ്. കറാമത്ത് കച്ചവടക്കർക്ക് കൂച്ച് വിലങ്ങിടാനായി സമസ്ത പണ്ഡിതസഭ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കയാണ്. വിശ്വാസികളെ പൊതു സമൂഹത്തിൽ അപഹാസ്യരാക്കി സോഷ്യൽ മീഡിയകളിൽ നിറഞ്ഞാടുന്ന തള്ളൽ വീരന്മാരെ തളയ്ക്കാൻ ഇത് മതിയോ എന്ന ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ. ഇത്രയെങ്കിലും ചെയ്തല്ലോ എന്നോർത്ത്ആശ്വസിക്കാം; ബന്ധപ്പെട്ടവരെ അഭിനന്ദിക്കാം. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒന്നും പറയരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് മാർഗനിർദേശത്തിലെ കാതൽ. ചില പ്രസക്തഭാഗങ്ങൾ:

വിശ്വാസികളുടെ ബുന്ധിക്ക് ഉൾക്കൊള്ളാനാവാത്തതും സംശയം ജനിപ്പിക്കുന്നതും സത്യമെന്ന് തെളിയിക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ പറയരുത്. നടന്നുവെന്ന് ഉറപ്പില്ലാത്ത കാര്യങ്ങൾ സാധ്യത മാത്രം മുൻനിർത്തി ആധികാരികമെന്ന വണ്ണം പ്രചരിപ്പിക്കരുത്. സാധ്യതയുള്ളതെല്ലാം നടക്കണമെന്നില്ല എന്ന കാര്യം വിസ്മരിക്കരുതെന്നും പെരുമാറ്റച്ചട്ടത്തിലുണ്ട്.
സർവ സൃഷ്ടികളേയും നിയന്ത്രിക്കുന്ന വലിയ്യ്, ശരീഅത്തിന് അതീതനായ വലിയ്യ്, വലിയ്യ് കണ്ണടച്ചാൽ വിമാനങ്ങൾ കൂട്ടിയിടിക്കും, മഹാന്മാർ അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല തുടങ്ങിയ പരാമർശങ്ങൾ പണ്ഡിതന്മാരെ ഉദ്ധരിച്ച് തന്നെ പെരുമാറ്റച്ചട്ടത്തിൽ കർശനമായി വിലക്കിയിട്ടുണ്ട്.
നല്ല കാര്യം!

നന്മയിൽ വിശ്വസിക്കുക നാളെയിൽ പ്രതീക്ഷയർപ്പിക്കുക എന്നതാണല്ലോ ഏതൊരു വിശ്വാസിയിലും
അർപ്പിതമായിട്ടുളള കർത്തവ്യം!

അത്കൊണ്ട് നല്ലതിനായി
പ്രതീക്ഷയോടെ കാത്തിരിക്കാം!!




Post a Comment

0 Comments