Flash News

6/recent/ticker-posts

കെ.എം ഷാജിയെ തള്ളി മുസ്‌ലിം ലീഗ്; ആരോഗ്യ മന്ത്രിക്കെതിരായ പരാമർശം പാർട്ടി നിലപാടല്ലെന്ന് നേതൃത്വം

Views
കോഴിക്കോട് - ആരോഗ്യമന്ത്രി വീണ
ജോർജിനെതിരായ കെ.എം ഷാജിയുടെ 'സാധനം'പരാമർശം തള്ളി മുസ്ലിം ലീഗ് നേതൃത്വം. ഷാജി പറഞ്ഞത് ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ഷാജി കഴിഞ്ഞദിവസം  കുണ്ടൂർ അത്താണിക്കൽ നടത്തിയ പൊതുയോഗത്തിലാണ് മന്ത്രി വീണാ ജോർജിനെതിരെ വിവാദ പരാമർശം നടത്തിയത്.



Post a Comment

0 Comments