പട്ടാമ്പി : ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പട്ടാമ്പി കീഴാറ്റൂർ സ്വദേശിനി ആതിര(32) ആണ് മരിച്ചത്. ഭർത്താവ് സജീവന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പെരുന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം.
ഇന്ന് രാവിലെയാണ് ആതിരയേയും അമ്മ സരോജിനിയേയും എട്ടു വയസുകാരിയായ മകളേയും സജീവൻ ആക്രമിച്ചത്. പ്രകോപനമൊന്നുമില്ലാതെ കൈയിൽകിട്ടിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു. ആതിരയ്ക്ക്കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവൻജീവനൊടുക്കാൻ ശ്രമിച്ചത്. സജീവന്റെ നില ഗുരുതരമാണ്.
മകളുടെയുംഅമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസികവിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
0 Comments