(ഉദഗമണ്ഡലം) ഊട്ടി - ഊട്ടി കൂനൂരിനു സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർ മരിച്ചു. 30-ലധികം പേരെ പരുക്കുകളോടെ കൂനൂർ ഗവ. ലോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ടൂറിസ്റ്റ് ബസ് മറിഞ്ഞത്. തെങ്കാശി സ്വദേശികളായ വി നിതിൻ (15), എസ് ബേബികല (36), എസ് മുരുഗേശൻ (65), പി മുപ്പിടത്തി (67), ആർ കൗസല്യ (29), ദേവികല (42), ജയ (50), തങ്കം (64) എന്നിവരാണ് മരിച്ചത്. രണ്ട് ഡ്രൈവർമാർ അടക്കം ബസിൽ 59 പേരാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിൽനിന്ന് വൈകീട്ട് നാട്ടിലേക്കുള്ള മടക്കത്തിനിടെ, കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പള്ളത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് മറിഞ്ഞത്.
0 Comments