Flash News

6/recent/ticker-posts

വീട്ടില്‍ കയറി ഭാര്യയെയും ആറുവയസുകാരൻ മകനെയും ആക്രമിച്ച പ്രതികളെ മേലാറ്റൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

Views

മേലാറ്റൂര്‍: കോഴിഫാമിലെ ജോലിക്കാരനായ ആസാം സ്വദേശിയുടെ വീട്ടില്‍ കയറി ഭാര്യയെയും ആറുവയസുകാരൻ മകനെയും ആക്രമിച്ച മഞ്ചേരി സ്വദേശികളെ മേലാറ്റൂര്‍ പോലീസ് അറസ്റ്റു ചെയ്തു.എടയാറ്റൂരില്‍ കോഴിഫാം നടത്തുന്നവരും സഹോദരങ്ങളുമായ മഞ്ചേരി കാരക്കുന്ന് തടിയാപുറത്ത് മുജീബ് റഹ്മാൻ (49), സഹോദരൻ തടിയാപുറത്ത് അഷ്കര്‍ മോൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോഴിഫാമിലെ ജീവനക്കാരനായ ആസാം സ്വദേശി ജിയാനുള്‍ ഇസ്ലാം, ഫാമിലെ നൂറു മീറ്റര്‍ നീളമുള്ള വയറുകളും ബള്‍ബും മോഷ്ടിച്ചെന്നാരോപിച്ച്‌ മേലാറ്റൂaര്‍ വേങ്ങൂരിലുള്ള ജിയാനുള്‍ ഇസ്ലാമിന്‍റെ വാടക ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ചയാണ് ഇവര്‍ അക്രമം നടത്തിയത്. ജിയാനുള്‍ ഇസ്ലാമിന്‍റെ ഭാര്യയും ഇവരുടെ ഒന്നും ആറും വയസുള്ള മക്കളും തനിച്ചുള്ളപ്പോള്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഭാര്യ സഫിയ ബീഗത്തെ (37) ക്രൂരമായി മര്‍ദിക്കുകയും ധരിച്ചിരുന്ന മാക്സി വലിച്ചു കീറി അപമാനിക്കുകയും ചെയ്തെന്നാണ് പരാതി.
ഇവരുടെ നിലവിളി കേട്ടെത്തിയ ആറു വയസുകാരൻ മകന്‍റെ മുഖത്തടിച്ച്‌ ചെവിക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ചെവിക്ക് സാരമായി പരിക്കേറ്റ കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
 


Post a Comment

0 Comments