Flash News

6/recent/ticker-posts

നിപ വൈറസ് ബാധ;കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Views

 
കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കർണാടക സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ചാമരാജനഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിപ ബാധിത
പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്
ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രയ്ക്ക് നിലവിൽ വിലക്കില്ല. കർണാടക ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങൾ കണ്ടാൽ സാമ്ബിളുകൾ പരിശോധനയ്ക്ക് അയക്കും. ചരക്ക് ഗതാഗതം സുഗമമായി നടക്കുന്നു. കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും  ലക്ഷണങ്ങളുള്ളവർക്കായി പത്ത് കിടക്കകളും നീക്കിവച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകളുടെ കരുതൽ ശേഖരം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനിൽകുമാറിന്റെ ഉത്തരവിൽ പറയുന്നു.



Post a Comment

0 Comments