മലപ്പുറം ജില്ല അസോസിയേഷൻ "റോളർ സ്കേറ്റിംഗ് 2023" മത്സരിച്ച നാലിലും ഇരട്ട ഗോൾഡും ഇരട്ട ബ്രോൺസുമായി ജില്ലയിലെ വേഗതയേറിയ താരം എന്ന ബഹുമതിയോടെ ലഹ്ൻ പൂഴിത്തറ സംസ്ഥാന മീറ്റിലേക്ക്.
വേങ്ങര:- ജില്ലയിലെ വിവിധ റോളർ സ്കേറ്റിംഗ് ക്ലബ്ബുകളും സ്കൂളുകളും ചേർന്ന് ആയിരത്തിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത മലപ്പുറം ജില്ല അസോസിയേഷൻ "റോളർ സ്കേറ്റിംഗ് 2023" മത്സരിച്ച നാലിലും ഇരട്ട ഗോൾഡും ഇരട്ട ബ്രോൺസുമായി ജില്ലയിലെ വേഗതയേറിയ താരം എന്ന ബഹുമതിയോടെ ലഹ്ൻ പൂഴിത്തറ സംസ്ഥാന മീറ്റിലേക്ക്.
എടപ്പാൾ കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന റിംങ്ങ് മത്സരങ്ങളിൽ. റിംങ്ങ് 500, ടുവൽ TT മത്സരങ്ങളിൽ ഇരട്ട ഗോൾഡും കോട്ടക്കൽ എടരിക്കോട് മമ്മാലിപ്പടിൽ
റോഡ് മത്സരങ്ങളിൽ റോഡ് 100,റോഡ് വൺ ലാപ്പ് മത്സരങ്ങളിൽ ഇരട്ട ബ്രോൺസും നേടി സംസ്ഥാന മീറ്റിന് യോഗ്യത നേടി യോഗ്യത നേടി.
വേങ്ങര പൂഴിത്തറ ഹംസത്തിന്റെയും റസീനയുടെയും മകനായ ലഹ്ൻ റോക്ക സ്കേറ്റേഴ്സ് സ്പിന്ററും മലപ്പുറം എം.എസ്.പി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയുമാണ്.
ജില്ലയിലെ വേഗതയേറിയ സ്കൈറ്റർ എന്ന ബഹുമതിയോടെ അസോസിയേഷനും സ്കൂൾ മീറ്റുമായി മൂന്നാം തവണയാണ് സംസ്ഥാന മീറ്റിലേക്ക് ലഹ്ൻ യോഗ്യത നേടുന്നത്.
0 Comments