തിരൂരങ്ങാടി- ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തിത്വങ്ങളിൽ മതപണ്ഡിതരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നു സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഇത്തവണയും ഇടം നേടി. പണ്ഡിത വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തിയാണ് അദ്ദേഹം.
ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ, അമേരിക്കയിലെ ജോർജ് ടൗൺ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് എല്ലാ വർഷവും പട്ടിക പുറത്തിറക്കുന്നത്.
2012 മുതൽ ഡോ. നദ്‌വി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദയൂബന്ത് ദാറുൽ ഉലൂമിലെ മുഫ്തി അബുൽ ഖാസിം നുഅ്മാനി, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സാക്കിർ നായിക്, മൗലാനാ ശാകിർ അലി നൂരി, മൗലാനാ സഅദ് കാന്ത്‌ലവി, അസദുദ്ദീൻ ഉവൈസി, ശബാനാ ആസ്മി, ആമിർ ഖാൻ, എ.ആർ റഹ്മാൻ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി എന്നിവർ വിവിധ മേഖലകളിലായി ഇന്ത്യയിൽനിന്നു ഇടം നേടി.
0 Comments