Flash News

6/recent/ticker-posts

കൊണ്ടോട്ടിയിൽ ഒരു കെ എസ് ആർ ടി സി ഹബ് വേണം

Views


കൊണ്ടോട്ടി നിവാസികൾ എന്നും മറ്റു സ്ഥലങ്ങളിൽ പോയി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിയാൽ മതിയോ..?
തിരുവനന്തപുരം, എറണാകുളം, തൃശൂർ പൊന്നാനി,തിരൂർ,കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാംഗ്ലൂർ, കാസർകോട്, കണ്ണൂർ, വടകര, കൊയിലാണ്ടി, മുക്കം, ഊട്ടി, ഗൂഡല്ലൂർ, ചെന്നൈ, സേലം, കോയമ്പത്തൂർ, കൊല്ലങ്കോട്, പട്ടാമ്പി,  വളാഞ്ചേരി, കുറ്റിപ്പുറം, കോട്ടക്കൽ, വേങ്ങര തുടങ്ങി മലപ്പുറം ജില്ലയിൽ ജില്ലയിൽ തന്നെയും,മറ്റു പ്രധാന നഗരങ്ങളിലേക്കും  കൊണ്ടേട്ടിയിലെ  ജനങ്ങൾ പലവഴി പോയി ചുറ്റി കറങ്ങിയാണ് യാത്ര ചെയ്യുന്നത്.
ഇതിനൊരു പരിഹാരം കാണാൻ കൊണ്ടോട്ടി ജനത ഒരുമിച്ച് നിൽക്കണം.
എടവണ്ണപ്പാറ വഴി വടക്കോട്ടും, എയർപോർട്ട്, കുന്നുംപുറം വഴി തെക്കോട്ടും, കോഴിക്കോട് വഴി പടിഞ്ഞാറോട്ടും, മഞ്ചേരി, മലപ്പുറം വഴികളിലൂടെ തെക്കോട്ടും കൊണ്ടോട്ടിയിൽ നിന്നും സർവീസുകൾ വരണം

നിലവിൽ  കോഴിക്കോട്/പാലക്കാട് റൂട്ടിലും,
കോഴിക്കോട് മഞ്ചേരി നിലമ്പൂർ റൂട്ടിലും മാത്രമേ നമുക്ക് കെ എസ് ആർ ടി സി സർവീസ് ലഭ്യമാകുന്നുള്ളൂ എന്നത് വലിയൊരു പോരായ്മയാണ്. ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓരോരുത്തരും 
കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഈ ഒരു ആവശ്യത്തിന് വേണ്ടി മുന്നിട്ടിറങ്ങണം.


Post a Comment

0 Comments