മഞ്ചേരി-ഒലിപ്പുഴ റോഡിൽ ഇൻറർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 25 മുതൽ 12 ദിവത്തേക്ക് പാണ്ടിക്കാട് മുതൽ കിഴക്കേ പാണ്ടിക്കാട് വരെ വഹന ഗതാഗതം നിരോധിച്ചു. മണ്ണാർക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഉച്ചാരക്കടവിൽ നിന്നും മേലാറ്റൂരിൽ നിന്നും വരുന്ന ഭാരവാഹനങ്ങൾ പട്ടിക്കാട് നിന്നും തിരിഞ്ഞ് പാണ്ടിക്കാട് എത്തിച്ചേരണം. മേലാറ്റൂർ ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് പോകേണ്ട ബസും മറ്റു ചെറിയ വാഹനങ്ങളും മേലാറ്റൂരിൽ നിന്നും വഴിതിരിച്ചു ആക്കപ്പറമ്പ് ജങ്ഷൻ വഴി പാണ്ടിക്കാട് ജങ്ഷനിൽ എത്തിച്ചേരണം. തുവ്വൂരിലേക്ക് പോകുന്ന വാഹനങ്ങൾ കിഴക്കേ പാണ്ടിക്കാട്-പൂളമണ്ണ വഴി പോകാവുന്നതാണെന്നും എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
0 Comments