Flash News

6/recent/ticker-posts

സൗദി അറേബ്യയിൽ താമസ-തൊഴില്‍ നിയമ ലംഘനം പരിശോധന ശക്തമാക്കി

Views

16200 പ്രവാസികള്‍ അറസ്റ്റിൽ
  
റിയാദ്: സൗദി അറേബ്യയില്‍ താമസ-തൊഴില്‍നിയമ ലംഘനങ്ങള്‍ നടത്തിയ പതിനാറായിരത്തിലധികം വിദേശികള്‍ അറസ്റ്റില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 16200 വിദേശികളെ അറസ്റ്റ് ചെയ്തെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

ഇതില്‍ 9865 പേര്‍ താമസ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് 3610 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1978 പേരും അറസ്റ്റിലായി. സൗദിയിലേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച 782 പേര്‍ അറസ്റ്റിലായെന്നും മന്ത്രാലയം അറിയിച്ചു. 

നുഴഞ്ഞുകയറ്റക്കാരില്‍ ഭൂരിപക്ഷവും യെമനികള്‍ ആണെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 46907 വിദേശികള്‍ ആണ് സൗദി അറേബ്യയില്‍ നിയമനടപടി നേരിടുന്നത്. 9180 പേരെ നാടുകടത്തി. 41633 വിദേശികളെ ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് നാടുകടത്തല്‍ നടപടിക്രമങ്ങള്‍ക്കായി കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.

നിയമ നടപടി നേരിടുന്നവരില്‍ 39198 പേര്‍ പുരുഷന്‍മാരാണ്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കും രേഖകള്‍ ഇല്ലാതെ കഴിയുന്നവര്‍ക്കും പിന്തുണയും സഹായവും നല്‍കിയാല്‍ പത്ത് ലക്ഷം സൗദി റിയാല്‍ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും സൗദി ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



Post a Comment

0 Comments