കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് കാമറക്ക് മുന്നില്‍ അപമര്യാദയായി പെരുമാറുകയും അശ്ലീലചിരിയോടെ തോളില്‍ കൈയിടുകയും ചെയ്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. വേണമെങ്കില്‍ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സിപി.ഐ.എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചു ചോദിച്ചു. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കയറിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ മാറി നില്‍ക്കുകയായിരുന്നു. എന്നിട്ടും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ നിന്ന് കയ്യെടുത്തില്ല. വീണ്ടും റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെച്ചപ്പോള്‍ അവര്‍ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.
സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് അറിയിച്ചു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകയും അറിയിച്ചു. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്നും സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു.
0 Comments